Latest NewsNewsInternational

ബംഗ്ലാദേശിൽ കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ തീപിടിത്തം: 35 പേർ വെന്തുമരിച്ചു, 450 പേർക്ക് പൊള്ളലേറ്റു

ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോങില്‍ ഒരു ഷിപ്പിങ് കണ്ടെയ്‌നര്‍ ഡിപ്പോയിലുണ്ടായ തീപിടിത്തത്തില്‍ 35 പേര്‍ വെന്തുമരിച്ചു. 450 ഓളം പേര്‍ക്ക് പൊള്ളലേറ്റു. രാജ്യത്തെ പ്രധാന കടൽ തുറമുഖമായ ചിറ്റഗോങ്ങിന് സമീപമുള്ള ബംഗ്ലാദേശിലെ സിതകുണ്ഡയിലെ ഒരു സ്വകാര്യ ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോയിൽ (ഐസിഡി) ആണ് തീപിടിത്തം ഉണ്ടായത്.

ശനിയാഴ്ച രാത്രി സീതകുണ്ഡ ഉപസിലയിലെ കദാംറസൂൽ ഏരിയയിലെ ബിഎം കണ്ടെയ്‌നർ ഡിപ്പോയിലാണ് തീപിടിത്തമുണ്ടായതെന്ന് ഔട്ട്‌പോസ്റ്റ് സബ് ഇൻസ്പെക്ടർ (എസ്‌ഐ) നൂറുൽ ആലം പറഞ്ഞു. അഗ്‌നിശമന സേനാ യൂണിറ്റുകൾ തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ സ്‌ഫോടനം ഉണ്ടാവുകയും പിന്നീട് തീ പടരുകയുമായിരുന്നു.

‘ഇതുവരെ 35 മൃതദേഹങ്ങൾ ഇവിടെ മോർച്ചറിയിൽ കൊണ്ടുവന്നിട്ടുണ്ട്’, സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു പോലീസുകാരൻ പറയുന്നു. മരണസംഖ്യ ഉയരാൻ സാധ്യത ഉണ്ട്. ബിഎം കണ്ടെയ്‌നർ ഡിപ്പോയുടെ ലോഡിംഗ് പോയിന്റിൽ രാത്രി 9 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് പോലീസും ഫയർ സർവീസും പ്രാദേശിക വൃത്തങ്ങളും പറഞ്ഞു. രാസവസ്തുക്കൾ മൂലമാണ് കണ്ടെയ്നർ ഡിപ്പോയ്ക്ക് തീപിടിച്ചതെന്നാണ് പ്രഥമദൃഷ്ട്യാ കരുതുന്നതെന്ന് എസ്ഐ നൂറുൽ കൂട്ടിച്ചേർത്തു.

രാത്രി 11.45 ഓടെ വൻ സ്‌ഫോടനം ഉണ്ടാകുകയും ഒരു കണ്ടെയ്‌നറിൽ രാസവസ്തുക്കൾ കലർന്നതിനാൽ തീ ഒരു കണ്ടെയ്‌നറിൽ നിന്ന് മറ്റൊന്നിലേക്ക് പടരുകയും ചെയ്തു. സ്ഫോടനം വളരെ ശക്തമായിരുന്നു, അത് പ്രദേശത്തെ പിടിച്ച് കുലുക്കി. സ്‌ഫോടനത്തിൽ സമീപത്തെ വീടുകളുടെ ജനൽച്ചില്ലുകൾ തകരുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button