Latest NewsIndia

പ്രവാചകനിന്ദ: നൂപുർ ശർമയെ പുറത്താക്കി ബിജെപി

ഡൽഹി: ബിജെപി നേതാവും ഔദ്യോഗിക വക്താവുമായ നൂപുർ ശർമയെ പ്രവാചകനിന്ദ നടത്തിയതിന് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ഡൽഹി മീഡിയ ഹെഡ് നവീൻ കുമാർ ജിൻഡാലിനെയും പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കിയതായി ബിജെപി അറിയിച്ചു.

ഏതെങ്കിലുമൊരു മതനേതാവിനെ വ്യക്തിഹത്യ ചെയ്യുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്ന് ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെയാണ് അച്ചടക്കനടപടി. അത്തരം പ്രസംഗങ്ങൾ നടത്തുന്ന ആൾക്കാരെയോ ആശയങ്ങളെയോ ഭാരതീയ ജനതാ പാർട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. ബിജെപി നാഷണൽ ജനറൽ സെക്രട്ടറി അരുൺ സിംഗ് ആണ് ഇക്കാര്യം പത്രസമ്മേളനത്തിൽ അറിയിച്ചത്.

ഒരു ടിവി ചാനൽ ചർച്ചയ്ക്കിടയിലായിരുന്നു പ്രവാചകൻ മുഹമ്മദ് നബിയെ പറ്റിയുള്ള നൂപുർ ശർമയുടെ പ്രസ്താവന. ഇതേതുടർന്ന്, ഉത്തർ പ്രദേശിലെ കാൺപൂരിൽ വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. തെരുവിൽ കലാപം നടത്തിയ 29 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button