KeralaCinemaMollywoodLatest NewsNewsEntertainment

‘ആറാട്ട് ഹിറ്റാകുമെന്ന് കരുതി, ഹിറ്റായി’: രചന നാരായണന്‍കുട്ടി

ആറാട്ട് താന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ച് ഹിറ്റായ സിനിമയാണെന്ന് നടി രചന നാരായണന്‍കുട്ടി

ആറാട്ട് താന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ച് ഹിറ്റായ സിനിമയാണെന്ന് നടി രചന നാരായണന്‍കുട്ടി. ഹിറ്റാകും എന്ന് പ്രതീക്ഷിച്ച് ഫ്‌ലോപ്പായ സിനിമ ഏതാണ് എന്ന ചോദ്യത്തിനാണ് രചന മറുപടി പറഞ്ഞത്. പൊതുവെ താൻ സിനിമകൾക്ക് വലിയ പ്രതീക്ഷകള്‍ വെക്കാറില്ലെന്നും, എന്നാൽ ഹിറ്റാകും എന്നു കരുതി ഇരുന്ന് ഒടുവിൽ ഹിറ്റായ സിനിമയാണ് ആറാട്ട് എന്നായിരുന്നു രചനയുടെ പരാമർശം. ബിഹൈന്റ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

‘പാളിപ്പോയ സിനിമ എന്നൊന്നുമില്ല. ഏത് സിനിമ ചെയ്യുമ്പോഴും നമ്മുടെ ഒരു കുഞ്ഞിനെ പോലെയാണ് എല്ലാവരും അതിനെ കൈകാര്യം ചെയ്യുക. ഒരു കുട്ടി നന്നാവുക, നാശമാവുക എന്നതൊക്കെ നമ്മുടെ മനസിലാണ്. അല്ലാതെ ആളുകള്‍ അത് എങ്ങനെ എടുക്കുന്നു എന്നതിലല്ല. തന്നെ സംബന്ധിച്ച് ഞാന്‍ ചെയ്ത എല്ലാ സിനിമയും പുതിയൊരു അനുഭവമാണ്’, രചന പറഞ്ഞു.

മോഹൻലാൽ നായകനായി ഏതടിയ ചിത്രമാണ് ‘ആറാട്ട്’. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണ രചന നിർവ്വഹിച്ച ചിത്രം ഫെബ്രുവരി 18നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. കോമഡിക്കും ആക്ഷന്‍ രംഗങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയ ചിത്രമാണ് ആറാട്ട്. ശ്രദ്ധ ശ്രീനാഥ് , നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരും ചിത്രത്തിൽ അഭിനയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button