ആലപ്പുഴ: മാട്രിമോണിയല്‍ ആപ്പുവഴി പരിചയം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍കി പണവും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ യുവാവ് പിടിയില്‍. ആലപ്പുഴ അവലുക്കുന്ന് ആശ്രമം വാര്‍ഡില്‍ പൂവത്ത് വീട്ടില്‍ അസറുദ്ദീന്‍ (36) ആണ് പോലീസിന്റെ പിടിയിലായത്. കരുവാരക്കുണ്ട് സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേലാണ് അറസ്റ്റ്.
സ്വന്തമായി വരുമാനമുള്ള സ്ത്രീകളെയാണ് ഇയാൾ നോട്ടമിടുന്നതെന്ന് പോലീസ് പറയുന്നു. സ്വന്തമായി ഹെയര്‍ ഓയില്‍ കമ്പനി നടത്തുകയാണെന്നും അവിവാഹിതനാണെന്നും പറഞ്ഞ് സ്വയം പരിചയപ്പെടുത്തുന്ന ഇയാൾ, സ്വന്തം ഐ.ഡി. കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും ഫോട്ടോയടക്കം സ്ത്രീകൾക്ക് അയച്ചു കൊടുത്താണ് വിശ്വസ്ഥത നേടുന്നത്. തുടർന്ന്, വീഡിയോ കോളില്‍ സംസാരിച്ച് പ്രതി സ്ത്രീകളുടെ സൗഹൃദം നേടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.
12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 16 കാരന്‍ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍
പിന്നീട്, യുവതികൾക്ക് വിവാഹവാഗ്ദാനം നല്‍കുന്ന ഇയാൾ, ചെറിയ സാമ്പത്തിക ഇടപാടുകള്‍ നടത്തി കൃത്യമായി പണം തിരികെ നല്‍കി വിശ്വാസമാര്‍ജിക്കുകയും ചെയ്യും. തുടര്‍ന്നാണ് വലിയ തുകകളും സ്വര്‍ണാഭരണങ്ങളും ആവശ്യപ്പെടുന്നത്. കരുവാരക്കുണ്ടിലെ പരാതിക്കാരിയില്‍നിന്ന്, പല തവണകളായി ഒന്‍പതു പവന്‍ സ്വര്‍ണാഭരണങ്ങളും 85000 രൂപയും അസറുദ്ദീന്‍ കൈക്കലാക്കിയിരുന്നു. ആലപ്പുഴ, തലശ്ശേരി, തൃക്കരിപ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ നിന്നായി ഇയാൾ നാലുവിവാഹങ്ങള്‍ ചെയ്തതായും പോലീസ് പറയുന്നു.
Post Your Comments