Latest NewsNewsIndiaBusiness

കേബിൾ ടിവി നിരക്കുകളിലെ ചട്ടങ്ങൾ ഉടൻ നടപ്പാക്കില്ലെന്ന് ട്രായ്

ചാനലിന്റെ നിരക്ക്, ഭാഷ, പേര്, ചാനൽ പാക്കേജ് അടക്കമുള്ള വിവരങ്ങൾ ഓഗസ്റ്റ് 31 ന് മുൻപ് കമ്പനികൾ ട്രായിയെ അറിയിക്കണം

കേബിൾ ടിവി നിരക്കുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഉടൻ നടപ്പാക്കില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത് സെപ്തംബർ 30 ലേക്കാണ് നീട്ടിയിട്ടുള്ളത്. ചട്ടങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ തുടരുന്ന സാഹചര്യത്തിലാണ് സെപ്തംബർ 30 ലേക്ക് നീട്ടിയത്. 2020 ൽ പ്രഖ്യാപിച്ച ചട്ടങ്ങളാണ് നടപ്പാക്കാൻ പോകുന്നത്.

ട്രായ് പുറത്തിറക്കിയ നിർദ്ദേശങ്ങൾ പ്രകാരം, ചാനലിന്റെ നിരക്ക്, ഭാഷ, പേര്, ചാനൽ പാക്കേജ് അടക്കമുള്ള വിവരങ്ങൾ ഓഗസ്റ്റ് 31 ന് മുൻപ് കമ്പനികൾ ട്രായിയെ അറിയിക്കണം. കൂടാതെ, ഈ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും വേണം. നിലവിൽ ഈ വിവരങ്ങൾ നൽകിയ കമ്പനികൾ സെപ്തംബറിൽ പുതുക്കിയ വിവരങ്ങൾ നൽകണം.

Also Read: വീട്ടിൽ വൈദ്യുതിയില്ല, ഇലക്‌ട്രിസിറ്റി ഓഫീസില്‍ മിക്സിയുമായി പോയി കറിക്കുള്ള മസാല അരച്ച് ഗൃഹനാഥൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button