ഉരുക്ക് ഉൽപ്പാദനത്തിൽ നേട്ടം കൈവരിച്ച് ഇന്ത്യ. ലോകത്തെ രണ്ടാമത്തെ വലിയ ഉരുക്ക് ഉൽപ്പാദക രാഷ്ട്രമാണ് ഇന്ത്യ. വേൾഡ് സ്റ്റീൽ അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജനുവരി മുതൽ ഏപ്രിൽ വരെ ഇന്ത്യയുടെ ഉരുക്ക് ഉൽപ്പാദനത്തിൽ 6.5 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. ഇതോടെ, ഉരുക്ക് ഉൽപ്പാദനം 42.3 ദശലക്ഷം ടണ്ണായി.
ലോകത്തിൽ ഏറ്റവും കൂടുതൽ ഉരുക്ക് ഉൽപ്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്. എന്നാൽ, ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം, ചൈനയുടെ ഉൽപ്പാദനം 10.3 ശതമാനം കുറഞ്ഞ് 336.2 ദശലക്ഷം ടണ്ണായി .
Also Read: 500 ദേശീയ പതാകകൾ സ്ഥാപിക്കും: ഞായറാഴ്ചകളിൽ ദേശീയ ഗാനാലാപനം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി
ഇന്ത്യയുടെ ഉരുക്ക് ഉൽപ്പാദനം വർദ്ധിച്ചതോടെ വരും മാസങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഉരുക്ക് കയറ്റുമതി ഉയരുമെന്നാണ് വിലയിരുത്തൽ.
Post Your Comments