
കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് നടി സീമ ജി നായര്‍. പൊതു പ്രവര്‍ത്തക കൂടിയായ താരം കാന്‍സര്‍ ബാധിതനായി കഴിയുന്ന പ്രഭുലാല്‍ പ്രസന്നനെ നേരില്‍ കണ്ടതിനെ കുറിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ എത്തിയാണ് നടി പ്രഭുലാലിനെ കണ്ടത്.
‘അനുഭവിക്കാവുന്നതിന്റെ പരമാവധി അനുഭവിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും കാന്‍സറിന്റെ രൂപത്തില്‍ അടുത്ത വേദന. ഈ വേദനകള്‍ക്കിടയിലും അവന്‍ ചിരിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം അവനോടൊപ്പം ചിലവഴിച്ചു അവിടുന്ന് യാത്രയാവുമ്പോള്‍ അവന്‍ കയ്യില്‍ മുറുകെ പിടിച്ച ഒരു ശിവലിംഗം കണ്ടു. അവന്‍ ഭഗവാനെ മുറുകെ പിടിച്ചിരിക്കുകയാണ്. മഹാദേവന്‍ പ്രഭുവിനെ രക്ഷിക്കട്ടെ.- സീമ ജി നായര്‍ പറഞ്ഞു.
സീമ ജി നായരുടെ കുറിപ്പ്
ശുഭദിനം ..ഇന്നലെ കോഴിക്കോട് MVR ഹോസ്പിറ്റലില്‍ ഞാന്‍ പ്രഭുവിനെ കാണാന്‍ പോയിരുന്നു. ഞാന്‍ ചെല്ലുമ്ബോള്‍ ഡ്രെസ്സിംഗ് റൂമില്‍ ആയിരുന്നു. ജീവിതത്തില്‍ പരീക്ഷണങ്ങളിലൂടെയായിരുന്നു അവന്റെ യാത്ര.
അനുഭവിക്കാവുന്നതിന്റെ പരമാവധി അനുഭവിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും കാന്‍സറിന്റെ രൂപത്തില്‍ അടുത്ത വേദനയും. ഈ വേദനകള്‍ക്കിടയിലും അവന്‍ ചിരിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം അവനോടൊപ്പം ചിലവഴിച്ചു അവിടുന്ന് യാത്രയാവുമ്ബോള്‍ അവന്‍ കയ്യില്‍ മുറുകെ പിടിച്ച ഒരു ശിവലിംഗം കണ്ടു. അവന്‍ ഭഗവാനെ മുറുകെ പിടിച്ചിരിക്കുകയാണ്.
മഹാദേവന്‍ പ്രഭുവിനെ രക്ഷിക്കട്ടെ. MVR ഇല്‍ നിന്നും ഇറങ്ങുമ്ബോള്‍ മനസ് അവിടുത്തെ മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ നാരായണന്‍ കുട്ടി വാരിയരിലും. മറ്റെല്ലാ ഡോക്ടര്‌സിലും. ഈശ്വരനിലും അര്‍പ്പിക്കുകയായിരുന്നു. ഈ യാത്രയില്‍ എന്നോടൊപ്പം കുറച്ചുമുഖങ്ങള്‍ ഉണ്ടായിരുന്നു. അവരെ കുറിച്ചും എനിക്കെഴുതണം. അത് വരും ദിവസങ്ങളില്‍
Post Your Comments