ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനികളുടെ മേധാവികൾക്ക് പുതിയ മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. സുരക്ഷാ ക്ലിയറൻസുമായി ബന്ധപ്പെട്ട മുന്നറിയിപ്പാണ് നൽകിയത്. പുതിയ ഉത്തരവ് പ്രകാരം, അതിർത്തി രാജ്യങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാരെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനികളുടെ മേധാവികളായി നിയോഗിക്കുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറൻസ് നേടണം.
റിപ്പോർട്ടുകൾ പ്രകാരം, അയൽ രാജ്യമായ ചൈനയിൽ നിന്നുള്ള സ്ഥാപനങ്ങളെ ആയിരിക്കും കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം ബാധിക്കുക. ചൈനീസ്, ഹോങ്കോംഗ് നിക്ഷേപകർ വിദേശ നിക്ഷേപ നിയന്ത്രണങ്ങൾ മറികടക്കുന്നതിന് ഇതര മാർഗങ്ങൾ കണ്ടെത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.
Also Read: പിണറായി എന്ന എകാധിപതിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം: തൃക്കാക്കര വിജയത്തിൽ കെ.കെ രമ
Post Your Comments