Latest NewsKeralaNews

പിണറായി എന്ന എകാധിപതിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം: തൃക്കാക്കര വിജയത്തിൽ കെ.കെ രമ

അതിജീവിതയുടെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് തൃക്കാക്കരയിലെ സ്ത്രീ വോട്ടര്‍മാര്‍ അടക്കം നല്‍കിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം.

കോഴിക്കോട്: തൃക്കാക്കര തെരെഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വൻ വിജയത്തിൽ പ്രതികരിച്ച് കെ.കെ രമ എം.എല്‍.എ. പിണറായി എന്ന എകാധിപതിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമാണ് തൃക്കാക്കരയിലെ വിജയമെന്നും പിണറായിയ്ക്ക് തുടര്‍ഭരണം ലഭിച്ചത് കോവിഡ് കാലത്ത് നടത്തിയ ഇവന്‍റ് മാനേജ്‌മെന്‍റ് പ്രചാരണത്താലാണെന്നും അവർ പറഞ്ഞു. ഭരണമികവായിരുന്നെങ്കില്‍ തൃക്കാക്കരയിലും വിജയിക്കേണ്ടതായിരുന്നുവെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

Read Also: പൊതുമരാമത്ത് വകുപ്പിന് ഇനി മഴക്കാലം നേരിടാം: പ്രത്യേക ടാസ്ക് ഫോഴ്സും കണ്‍ട്രോള്‍ റൂമും

‘കെ-റെയില്‍ പോലെ ജനവിരുദ്ധ വികസന നിലപാട് അംഗീകരിക്കില്ലെന്ന് തെളിഞ്ഞു. അതിജീവിതയുടെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് തൃക്കാക്കരയിലെ സ്ത്രീ വോട്ടര്‍മാര്‍ അടക്കം നല്‍കിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം’- കെ.കെ രമ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ജയം മുണ്ടുടുത്ത മോദിക്കെതിരെയുള്ള ജനങ്ങളുടെ തീര്‍പ്പാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. പിണറായി കാണിച്ച ധാർഷ്ട്യത്തിനെതിരെ കേരളത്തിലെങ്ങുമുള്ള ജനങ്ങളുടെ വികാരം തൃക്കാക്കരയിൽ പ്രതിഫലിച്ചതാണെന്നും ജയറാം രമേശ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button