ആലുവ: ജാമ്യ വ്യവസ്ഥ ലംഘിച്ച് നാട്ടിലെത്തി പണപ്പിരിവ് നടത്തിയ നിരന്തര കുറ്റവാളി അറസ്റ്റിൽ. നെടുമ്പാശ്ശേരി തുരുത്തിശേരി വിഷ്ണു വിഹാറില്‍ വിനു വിക്രമന്‍ (29) ആണ് പൊലീസ് പിടിയിലായത്. ചെങ്ങമനാട് പൊലീസാണ് പ്രതിയെ പിടികൂടിയത്.
ബുധനാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. വിനു വിക്രമന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം അടുവാശ്ശേരി മുതലാളി പീഠിക ഭാഗത്ത് കെട്ടിട സാമഗ്രികള്‍ വില്‍പ്പന നടത്തുന്ന പാര്‍ക്കില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സ്ഥാപന ഉടമ സുമേഷിനോട് പണം ആവശ്യപ്പെടുകയുമായിരുന്നു.
പണം കൊടുക്കാതിരിക്കുകയോ, പൊലീസില്‍ അറിയിക്കുകയോ ചെയ്താല്‍ രാത്രി വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി.
Read Also : മുഖ്യമന്ത്രിയെ വഴി തടയും: ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്താനൊരുങ്ങി പോപ്പുലർ ഫ്രണ്ട്
ഇരുപത്തിയൊന്ന് കേസുകളില്‍ പ്രതിയായ ഇയാളെ രണ്ട് പ്രാവശ്യം കാപ്പ ചുമത്തി ജയിലിലാക്കുകയും, ഒരു പ്രാവശ്യം നാടുകടത്തുകയും ചെയ്തിട്ടുണ്ട്. മുനമ്പത്തുള്ള ഒരു ഹോട്ടലില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ എസ്‌ഐ പി.ജെ കുര്യാക്കോസ്, എ.എസ്.ഐ ആന്റണി ജെയ്‌സന്‍, സി.പി.ഒമാരായ ലിന്‍സണ്‍ പൗലോസ്, അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments