രാജ്യത്ത് മെയ് മാസത്തെ കയറ്റുമതിയിൽ 15.46 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതോടെ, കയറ്റുമതി 37.29 ബില്യൺ ഡോളറായി ഉയർന്നു. വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, മെയ് മാസത്തെ ഇറക്കുമതി 56.14 ശതമാനം വർദ്ധിച്ച് 60.62 ബില്യൺ ഡോളറായി ഉയർന്നു. കൂടാതെ, ഇറക്കുമതി ചിലവും കയറ്റുമതി വരുമാനവും തമ്മിലുള്ള അന്തരമായ വിദേശ വ്യാപാരക്കമ്മി 23.33 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്.
2022 മെയ് മാസത്തിൽ 18.14 ബില്യൺ ഡോളറിന്റെ പെട്രോളിയം, ക്രൂഡോയിൽ ഇറക്കുമതിയാണ് രാജ്യത്ത് നടന്നത്. കൂടാതെ, കൽക്കരി, കോക്ക്, ബ്രിക്കറ്റ് എന്നിവയുടെ ഇറക്കുമതി 5.33 ഡോളറായി ഉയർന്നു. 2021 മെയ് മാസത്തിലെ കണക്ക് പ്രകാരം, ഇത് രണ്ട് ബില്യൺ ഡോളറായിരുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തിലെ വ്യാപാരക്കമ്മി 6.53 ബില്യൺ ഡോളറായിരുന്നു.
Also Read: അദ്ധ്യാപകർ സ്കൂളുകളിലേക്ക് മടങ്ങി വരണം: ഉത്തരവിട്ട് മ്യാന്മർ സൈന്യം
Post Your Comments