Latest NewsInternational

അദ്ധ്യാപകർ സ്കൂളുകളിലേക്ക് മടങ്ങി വരണം: ഉത്തരവിട്ട് മ്യാന്മർ സൈന്യം

യാങ്കൂൺ: രാജ്യത്തെ അധ്യാപകർ പഠിപ്പിക്കാനായി സ്കൂളുകളിലേക്കു മടങ്ങിവരണമെന്ന് ഉത്തരവിട്ട് മ്യാൻമർ സൈന്യം. സൈനിക നടപടിയിൽ പ്രതിഷേധിച്ച് നടത്തുന്ന സമരം അവസാനിപ്പിക്കാനാണ് സൈന്യത്തിന്റെ നിർദ്ദേശം.

മ്യാൻമറിൽ പുതിയ അധ്യയനവർഷം ആരംഭിക്കുകയാണ്. അതുകൊണ്ടാണ് അനുനയ ശ്രമവുമായി സൈന്യം മുന്നോട്ട് വരുന്നത്. 2021 ഫെബ്രുവരിയിൽ നടന്ന പട്ടാള അട്ടിമറിയിൽ സൈന്യം ഭരണം പിടിച്ചെടുത്തതോടെ അധ്യാപകർ പ്രതിഷേധസൂചകമായി പണിമുടക്കിയിരുന്നു. കഴിഞ്ഞ 16 മാസങ്ങളായി അവരെ തിരിച്ചെത്തിക്കാൻ സൈനിക ഭരണകൂടം ശ്രമിക്കുന്നുണ്ടെങ്കിലും അധ്യാപക സംഘടനകൾ വഴങ്ങുന്നില്ല.

ഇത്രയും കാലം ജോലിയിൽ നിന്നും വിട്ടുനിന്നത് ശമ്പളരഹിത അവധിയായി പരിഗണിക്കുമെന്നാണ് സൈനിക നേതൃത്വം പറയുന്നത്. എന്നാൽ, കുട്ടികളിൽ നല്ലൊരു ശതമാനം പേർ, രാജ്യത്തെ ജനങ്ങളുടെ പ്രതിരോധ സേനയായ പീപ്പിൾസ് ഡിഫൻസ് ഫോഴ്സിൽ ചേർന്നിട്ടുണ്ട്. ജോലിക്ക് വരാൻ താല്പര്യമുള്ള അധ്യാപകരും ഇതിനാൽ ഭയംമൂലം വരാൻ തയ്യാറാവുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button