KeralaLatest NewsNews

കേരളത്തില്‍ മണ്‍സൂണ്‍ ജൂണ്‍ ഏഴിന്

സംസ്ഥാനത്ത് ജൂണ്‍ ഏഴ് മുതല്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഏഴ് മുതല്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലവര്‍ഷം സജീവമാകുമെന്നും അറിയിപ്പില്‍ പറയുന്നു. ഇതിന്റെ ഭാഗമായി, അടുത്ത 5 ദിവസം കേരളത്തില്‍ തീവ്ര ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നും അറിയിച്ചു.

Read Also: സിവില്‍ സര്‍വീസില്‍ റാങ്ക് നേടിയെന്ന് അവകാശപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം മാപ്പ് പറഞ്ഞു

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ അഞ്ചിന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യമുള്ളതിനാല്‍, കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button