Latest NewsIndiaNews

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയതോ?, ഇല്ലെങ്കിൽ അടുത്ത മാസം മുതൽ ഇരട്ടി പിഴ: വിശദവിവരങ്ങൾ

ഡൽഹി: പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയ പരിധി ജൂൺ മുപ്പതിന് അവസാനിക്കും. 2022 മാർച്ച് 31 ആയിരുന്നു അവസാന തീയതിയായി തീരുമാനിച്ചിരുന്നത്. പിന്നീട്, 500 രൂപ പിഴയോടുകൂടി ജൂൺ 30 വരെ നീട്ടുകയായിരുന്നു. അവസാന തീയതിയ്ക്കുള്ളിൽ പാൻ കാർഡും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി പിഴ ഈടാക്കുന്നതാണ്. സാമ്പത്തിക ഇടപാടുകൾക്കും നിക്ഷേപങ്ങൾക്കും പാൻ കാർഡ് നിർബന്ധമാണ്. പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമായേക്കാം. പാൻ കാർഡ് പ്രവർത്തനരഹിതമാകുന്നത് മറ്റ് ഇടപാടുകളെയും ബാധിക്കും. ആദായനികുതി നിയമത്തിലെ സെക്ഷൻ 234 എച്ച് പ്രകാരം 2022 ജൂൺ 30ന് മുമ്പ് യു.ഐ.ഡി.എ.ഐ നമ്പറുമായി പാൻ ലിങ്ക് ചെയ്യാത്തവർ 1000 രൂപ പിഴ അടയ്‌ക്കേണ്ടി വരും.

പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നതിനായി ഈ നടപടികൾ പിന്തുടരുക;

1. ഇൻകം ടാക്സ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ http://http://www.incometax.gov.in ൽ ലോഗിൻ ചെയ്യുക;

2. ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള ലിങ്ക് ആധാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.

3. നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിശദാംശങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക.

4. ‘ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ‘തുടരുക’ ഓപ്ഷൻ നൽകുക.

5. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (ഒ.ടി.പി ) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button