Latest NewsKeralaNews

യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത: പരാതിയുമായി ബന്ധുക്കള്‍

ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനത്തിനിരയായിരുന്നതായി പരാതിയില്‍ പറയുന്നു

ചേര്‍ത്തല: യുവതിയുടെ മരണം ഭര്‍ത്താവിന്റേയും ബന്ധുക്കളുടേയും പീഡനം മൂലമാണെന്ന് പരാതി. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് മരുത്തോര്‍വട്ടം മാര്‍ത്താണ്ടംചിറ സോമശേഖരന്‍ നായരുടെ മകള്‍ യമുനാ മോളാണ് (27) മേയ് 29ന് തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ മരിച്ചത്.

Read Also: ‘ആരും പീഡിപ്പിച്ചിട്ടില്ല, പരാതിയില്ല’: പീഡന പരാതിയിൽ മൊഴി നൽകിയതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

വര്‍ക്കലയിലുള്ള വാടക വീട്ടില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സംഭവിച്ചത്. ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും ശാരീരികവും മാനസികവുമായ പീഡനം മൂലമാണ് യമുനാ മോള്‍ ആത്മഹത്യ ചെയ്തതെന്ന് കാട്ടി സഹോദരന്‍ എസ്.അനന്തകൃഷ്ണന്‍ വര്‍ക്കല ഡി.വൈ.എസ്.പിക്കും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്കും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും വനിതാ കമ്മീഷനും പരാതി നല്‍കി. ബഡ്സ് സ്‌കൂള്‍ അധ്യാപികയായിരുന്ന യമുനാമോള്‍ 2016ലാണ് വര്‍ക്കല സ്വദേശിയായ ശരത്തുമായി പ്രണയത്തിലായി പിന്നീട് വിവാഹിതരായത്.

ഇരുവീട്ടുകാരുടെയും സമ്മതമില്ലാതെയായിരുന്നു വിവാഹമെങ്കിലും പിന്നീട് രണ്ടുവീട്ടുകാരും സഹകരിച്ചു. ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനത്തിനിരയായിരുന്നതായി പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button