CinemaLatest NewsBollywoodNewsIndiaEntertainmentMovie Gossips

ഇനി മുതൽ പെൺകുട്ടികൾ കോണ്ടവും എപ്പോഴും ബാഗിൽ സൂക്ഷിക്കണം, എപ്പോഴാണ് ആവശ്യം വരുന്നത് എന്നറിയില്ല: നുഷ്രത്ത് ബറൂച്ച

മുംബൈ: സാനിട്ടറി പാഡ് കൈയിൽ എപ്പോഴും കരുതുന്നത് പോലെ ഇനി മുതൽ പെൺകുട്ടികൾ കോണ്ടവും എപ്പോഴും ബാഗിൽ സൂക്ഷിക്കണമെന്ന് ബോളിവുഡ് താരം നുഷ്രത്ത് ബറൂച്ച. ഇത് കൊണ്ടുള്ള ആവശ്യം എപ്പോഴാണ് വരുന്നതെന്ന് പറയാൻ സാധിക്കില്ലെന്നും നുഷ്രത്ത് കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ ‘ജൻഹിത് മേ ജാരി’യുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് നുഷ്രത്ത് വിവാദപരമായ പരാമർശം നടത്തിയത്.

പുരുഷന്മാർക്ക് കോണ്ടം ഒരിക്കൽ ഉപയോഗിച്ചില്ല എന്ന് വച്ച് പ്രത്യേകിച്ച് ദോഷമൊന്നും വരാൻ പോകുന്നില്ലെന്നും എന്നാൽ, സ്ത്രീകളുടെ കാര്യം അങ്ങനെയല്ലെന്നും നുഷ്രത്ത് പറഞ്ഞു. പെൺകുട്ടി ഗർഭിണിയായാൽ അവളുടെ ശരീരത്തിൽ വലിയ ഹോർമോൺ വ്യതിയാനം സംഭവിക്കുമെന്നും ഗർഭച്ഛിദ്രം ഒരു പ്രതിവിധിയാണെങ്കിലും അത് ആരോഗ്യകരമാണോ എന്നാലോചിക്കണമെന്നും താരം വ്യക്തമാക്കി.

ഭിന്നശേഷിക്കാരനാണ് എന്നതിന്റെ പേരില്‍ ആര്‍ക്കും വിമാന യാത്ര നിഷേധിക്കരുത്: നിർദ്ദേശവുമായി ഡി.ജി.സി.എ

‘പുരുഷന്മാർക്ക് കോണ്ടം വാങ്ങാൻ താത്പര്യമില്ലെങ്കിൽ പെൺകുട്ടികൾ ഒരെണ്ണം കൈയിൽ കരുതണം. ഒരു സാനിട്ടറി പാഡ് കൈയിൽ സൂക്ഷിക്കുന്നത് പോലെ മാത്രം കരുതിയാൽ മതി. ഇത് പെൺകുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ്. അതിനാലാണ് താൻ ഇത് പറയുന്നത്. ഗർഭച്ഛിദ്രം ചെയ്ത പെൺകുട്ടികൾ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും മറ്റും കണക്കിലെടുക്കണം,’ നുഷ്രത്ത് പറ‌ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button