Latest NewsKeralaNews

സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ: 20 കുട്ടികള്‍ അവശനിലയില്‍, റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ വകുപ്പ്

സ്കൂളില്‍ നിന്ന് ചോറും സാമ്പാറും പയറുമാണ് കുട്ടികള്‍ കഴിച്ചത്.

കായംകുളം: സ്കൂളില്‍ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ച 20 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. കായംകുളം പുത്തന്‍ റോഡ് യു.പി സ്കൂളിലെ കുട്ടികളെയാണ് ഭക്ഷ്യ വിഷബാധയേറ്റ് അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചത്. ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും അനുഭവപ്പെട്ടവര്‍ക്ക് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നല്‍കി.സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതാണ് കാരണമെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

Read Also: പൊതുമരാമത്ത് വകുപ്പിന് ഇനി മഴക്കാലം നേരിടാം: പ്രത്യേക ടാസ്ക് ഫോഴ്സും കണ്‍ട്രോള്‍ റൂമും

അതേസമയം, ഭക്ഷ്യവിഷബാധയിൽ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് തേടി. ഉടന്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നൽകി. സ്കൂളിൽ നിന്ന് ഇന്നലെ, ഉച്ചഭഷണം കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യവും വയറുവേദനയും ചർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്. സ്കൂളില്‍ നിന്ന് ചോറും സാമ്പാറും പയറുമാണ് കുട്ടികള്‍ കഴിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button