അബുദാബി: വാഹനങ്ങളിൽ നിന്നു റോഡുകളിലും മറ്റും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അബുദാബി. ഇത്തരക്കാരെ പിടികൂടാൻ നിരീക്ഷണം കർശനമാക്കി. പിടിയിലാകുന്നവർ പാത വൃത്തിയാക്കുകയോ 1,000 ദിർഹം വരെ പിഴയടയ്ക്കുകയോ ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കി.
യാത്രക്കാർ മാലിന്യം വലിച്ചെറിയുന്നത് തടഞ്ഞില്ലെങ്കിൽ ഡ്രൈവർമാർക്കെതിരെയും നടപടി സ്വീകരിക്കും. ലൈസൻസിൽ 6 ബ്ലാക് പോയിന്റ് പതിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഓടുന്ന വാഹനങ്ങളിൽ നിന്നു സിഗരറ്റ് കുറ്റികളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും വലിച്ചെറിയുന്നത് ശ്രദ്ധയിപ്പെട്ടതിനെ തുടർന്നാണ് അധികൃതരുടെ നടപടി.
Post Your Comments