ThiruvananthapuramPathanamthittaLatest NewsKeralaNattuvarthaNews

അമിത ജോലി സമ്മര്‍ദ്ദം: പൊലീസുകാരൻ ആത്മഹത്യ ചെയ്തു

തിരുവല്ല: പത്തനംതിട്ടയിൽ സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യ ചെയ്തു. പെരുമ്പെട്ടി സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.സി. അനീഷാണ് (36) അമിതമായ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്. കല്ലിശ്ശേരി പ്രാവിന്‍കൂട് സ്വദേശിയായ അനീഷിനെ, ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ അനീഷ്, മാതാവിനോട് തനിക്ക് ജോലി സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞിരുന്നു. ശേഷം, വീടിന്റെ ഒന്നാം നിലയിലേക്ക് കയറി പോവുകയായിരുന്നു. ഇതിന് പിന്നാലെ, അനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തി. സംഭവം, നടന്ന ഉടന്‍ തന്നെ അഴിച്ചിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button