കറാച്ചി: കെട്ടിടത്തിന് തീപിടിച്ചിട്ടും കൂട്ട ബാങ്ക് വിളി നടത്തി ആളുകൾ. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. കറാച്ചിയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായപ്പോൾ ആളുകൾ പ്രാർത്ഥനയിൽ മുഴുകുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. തീപിടുത്തമുണ്ടായി കുറച്ച് സമയത്തിന് ശേഷമാണ് അഗ്നിശമന സേനയുടെ വാഹനം സ്ഥലത്തെത്തിയത്. ഈ സമയം ആളുകൾ കെട്ടിടത്തിന് ചുറ്റിനും കൂടി നിന്ന് ബാങ്ക് വിളിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നു. പാകിസ്ഥാനിലെ കറാച്ചിയിൽ ജയിൽ ചൗറിംഗ്‌ഗിക്ക് സമീപമുള്ള ബഹുനില കെട്ടിടത്തിന്റെ ബേസ്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. അതിന്റെ ഒന്നാം നിലയിലെ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽ നിന്നും പുക ഉയരുന്നത് കണ്ട് ഈ കെട്ടിടത്തിൽ താമസിക്കുന്നവർ ഉടൻ തന്നെ കെട്ടിടത്തിന് പുറത്തെത്തി. അതേസമയം, പുറത്തിറങ്ങാൻ കഴിയാത്ത ചിലർ ഈ കെട്ടിടത്തിലുണ്ടായിരുന്നു. ഇവരിൽ ചില വൃദ്ധരും രോഗികളും ഉൾപ്പെടുന്നു. ഇത്തരക്കാരെ ഒഴിപ്പിക്കാൻ റെസ്ക്യൂ ടീമിനെ കെട്ടിടത്തിലേക്ക് അയച്ചു. ഇവരെ സംഘം രക്ഷപ്പെടുത്തി.
അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്‌നിശമനസേന രണ്ടരമണിക്കൂറോളം പ്രയത്‌നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇവരുടെ കൃത്യമായ ഇടപെടലിനെ തുടർന്ന് മുകൾ നിലകളിലേക്കും സമീപ പ്രദേശങ്ങളിലേക്കും തീ പടരുന്നത് തടയാനായി. ഈ സമയത്ത്, കെട്ടിടത്തിൽ കുടുങ്ങിയവരുടെ കുടുംബങ്ങൾ വളരെ അസ്വസ്ഥരായിരുന്നു. അഗ്നിശമന ഉദ്യോഗസ്ഥർ ജീവൻ പണയം വെച്ച് തീ അണയ്ക്കാൻ ശ്രമിക്കുമ്പോൾ കെട്ടിടത്തിന് മുൻപിൽ നിന്ന് കൂട്ടമായി പ്രാർത്ഥന നടത്തുന്നവരെ സോഷ്യൽ മീഡിയ വിമർശിക്കുകയാണ്.
In Karachi yesterday, a supermarket near Jail Chowrangi, was on fire.
An experiment was carried out to extinguish fire by group Azan.
It didn’t work. pic.twitter.com/J48mohsrIR
— Imtiaz Mahmood (@ImtiazMadmood) June 3, 2022
Post Your Comments