Latest NewsIndiaNews

മെട്രോയില്‍ ഉണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

പെട്ടെന്ന് അയാള്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചു, ഞെട്ടലോടെ താന്‍ നേരിട്ട ദുരനുഭവം വിവരിച്ച് യുവതി

ഡല്‍ഹി: ഡല്‍ഹി മെട്രോ ട്രെയിനില്‍ ഉണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലാകുന്നത്. സമൂഹ മാദ്ധ്യമങ്ങളില്‍ ഇക്കാര്യം വ്യാപകമായി പ്രചരിച്ചതോടെ മെട്രോ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Read Also:ചെക്ക്-ഇൻ ലഗേജിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിമാനയാത്രികർക്ക് വിലക്കേർപ്പെടുത്തി: അറിയിപ്പുമായി സൗദി

ജോര്‍ ബാഗ് മെട്രോ സ്റ്റേഷനില്‍ നിരവധി ആളുകളുടെ നടുവിലാണ് ലൈംഗിക അതിക്രമത്തിന് ഇരയാകേണ്ടി വന്നതെന്നും സ്ഥലത്തുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യുവതി ട്വിറ്ററില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ്, പൊലീസ് ഇടപെട്ട് കേസ് രജിസ്റ്റര്‍ ചെയ്തത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.50നു 1.55നു ഇടയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് യുവതി പറയുന്നു. ‘ആ സമയത്ത് കുറച്ച് ആളുകള്‍ മാത്രമാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. ഒരു വിലാസത്തെക്കുറിച്ച് സംശയവുമായി അപരിചിതനായ ഒരാള്‍ സമീപിക്കുകയായിരുന്നു. അയാളെ ഞാന്‍ സഹായിച്ചു. ഇതിനുശേഷം കാബ് ബുക്ക് ചെയ്യാനായി പ്ലാറ്റ്ഫോമിലിരിക്കുമ്പോള്‍ വീണ്ടും അയാളെത്തി. സഹായത്തിനാണെന്ന് ഞാന്‍ വിചാരിച്ചു. എന്നാല്‍, വിലാസം അടങ്ങിയ ഫയല്‍ കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ, പെട്ടെന്ന് അയാള്‍ തന്റെ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചു. എങ്ങനെ പ്രതികരിക്കണമെന്ന് അറിയാത്ത വിധം ഭയങ്കരമായിരുന്നു അത്. ഞാന്‍ സ്തംഭിച്ചുപോയി. ഭയന്ന്, എത്രയും പെട്ടെന്ന് ഓടിപ്പോയി’, യുവതി തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button