Latest NewsNewsIndia

കശ്മീരിനെ കലാപഭൂമിയാക്കാനുള്ള ശ്രമം, അക്രമങ്ങൾക്ക് പിന്നിൽ പാകിസ്ഥാനെന്ന് രഹസ്യാന്വേഷണ ഏജൻസികൾ

'കശ്മീരിൽ താലിബാൻ ഉണ്ട്, പണ്ഡിറ്റുകളെ തിരഞ്ഞ് പിടിച്ച് കൊല്ലുന്നു': സുരക്ഷിതത്വം ഇല്ലെന്ന് കശ്മീരി പണ്ഡിറ്റുകൾ

ന്യൂഡൽഹി: കശ്മീരിലെ പണ്ഡിറ്റുകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്ക് പിന്നിൽ പാകിസ്ഥാൻ ആണെന്ന് കേന്ദ്ര സർക്കാർ. കശ്മീർ താഴ്‌വരയിൽ വർധിച്ച് വരുന്ന അക്രമത്തിന് പിന്നിൽ പാകിസ്ഥാൻ ആണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി. കശ്മീരിൽ വർധിച്ച് കൊണ്ടിരിക്കുന്ന ആക്രമണം ജിഹാദ് അല്ലെന്നും, നിരാശരായ ചില ഘടകങ്ങളാണ് ഇത് ചെയ്യുന്നതെന്നുമാണ് ഗവൺമെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ആരോപിക്കുന്നത്. കശ്മീരിൽ അക്രമം നടത്തുന്നവർ പാകിസ്ഥാനിലെ അതിർത്തിക്കപ്പുറത്ത് ഇരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ‌.ഡി‌.ടി‌.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കശ്മീർ താഴ്‌വരയിൽ താലിബാൻ ഉണ്ടെന്ന് സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്നും എന്നാൽ കശ്മീരിന് പുറത്തേക്ക് പോകരുതെന്നും ഐകകണ്ഠ്യേന സർക്കാർ തീരുമാനമെടുത്തിരുന്നു. ‘ഒരു വംശീയ ഉന്മൂലനത്തിന്റെയും ഭാഗമാകാൻ കേന്ദ്രത്തിന് കഴിയില്ല. ഈ സർക്കാരിൽ ഞങ്ങൾ മൾട്ടി കൾച്ചറൽ സൊസൈറ്റിയിൽ വിശ്വസിക്കുന്നു’, ഒരു മുതിർന്ന ലെവൽ ഓഫീസർ കൂട്ടിച്ചേർത്തു.

Also Read:അ‌മിതവണ്ണത്തിന് പരിഹാരം കാണാം…

രഹസ്യാന്വേഷണ ഏജൻസികളുടെ സംഭാഷണങ്ങൾ സൂചിപ്പിക്കുന്നത് കൂടുതൽ ആക്രമണങ്ങൾ നടത്താൻ പാകിസ്ഥാന് പദ്ധതിയുണ്ടെന്നാണ് അദ്ദേഹം പറയുന്നത് . നേരത്തെ നോർത്ത് ബ്ലോക്കിൽ കശ്മീരിലെ സ്ഥിതി വിവരങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് റൗണ്ട് യോഗങ്ങൾ നടന്നിരുന്നു. ആദ്യ റൗണ്ടിൽ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ അരവിന്ദ് കുമാർ, റിസർച്ച് ആൻഡ് അനാലിസിസ് വിങ് മേധാവി സാമന്ത് ഗോയൽ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, പോലീസ് ഡയറക്ടർ ജനറൽ എന്നിവരോടൊപ്പം ആഭ്യന്തര, ബാഹ്യ ഏജൻസികളുടെ ഇന്റലിജൻസ് മേധാവികളും പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button