ന്യൂഡൽഹി: സ്വാതന്ത്ര ദിനത്തിന് മുന്നോടിയായി ഡൽഹിയിൽ 500 ദേശീയ പതാകകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഫ്ലാഗ് കോഡ് ഉറപ്പ് വരുത്താൻ അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചെന്നും ഇതിന് പുറമെ എല്ലാ ഞായറാഴ്ചകളിലും ദേശിയ ഗാനാലാപനം നടത്തുമെന്നും കേജ്‌രിവാൾ പറഞ്ഞു. സംഘത്തിലെ ഓരോരുത്തരും 100 സന്നദ്ധ പ്രവർത്തകരെ വീതം വിവിധ പ്രവർത്തനങ്ങൾക്കായി തയ്യാറാക്കി കഴിഞ്ഞാൽ എല്ലാവർക്കുമായി താൻ സ്വവസതിയിൽ വിരുന്നൊരുക്കുമെന്ന് കേജ്‌രിവാൾ കൂട്ടിച്ചേർത്തു.
Read Also: ഗൂഗിൾ മീറ്റ് ഇനി ഡ്യുവോയ്ക്ക് സ്വന്തം
‘ഫ്ലാഗുകൾ സ്ഥാപിച്ചയിടത്ത് ഞായറാഴ്ചകളിൽ രാവിലെ 10 മണിക്ക് ‘തിരംഗ സമ്മാൻ സമിതി’ ജനങ്ങളെ വിളിച്ചുകൂട്ടുകയും അവിടെ വച്ച് ദേശിയഗാനം ആലപിക്കുകയും ചെയ്യാനാണ് തീരുമാനം. ഈ സന്നദ്ധ പ്രവർത്തകർ ഡൽഹിയിൽ ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പ് വരുത്തും. എല്ലാ കുട്ടികളും സ്‌കൂളിൽ പോകുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. അവശ്യക്കാർക്ക് മരുന്ന് എത്തിക്കുക, വീടില്ലാത്തവരെ സർക്കാർ കേന്ദ്രങ്ങളിൽ എത്തിക്കുക, പരിസര ശുചിത്വം ഉറപ്പ് വരുത്തുക എന്നിവയും ഇവരുടെ കടമയാണ്’- മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments