ThiruvananthapuramLatest NewsKeralaNattuvarthaNews

സിൽവർ ലൈന് എതിരായ ജനവികാരം യു.ഡി.എഫിന് അനുകൂലമായി; പദ്ധതി ഉപേക്ഷിക്കാൻ പിണറായി തയ്യാറാകണം: വി. മുരളീധരൻ

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നതിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. വെള്ളിയാഴ്ച പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയന് എതിരായ വിധിയെഴുത്താണെന്ന് മുരളീധരൻ വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിക്ക് എതിരായ ജനവികാരം യു.ഡി.എഫിന് അനുകൂലമാകുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ഇനിയെങ്കിലും സർക്കാർ ജനവികാരത്തെ മാനിക്കുകയും തിരിച്ചറിയുകയും ചെയ്യണമെന്നും, സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ പിണറായി സർക്കാർ തയ്യാറാകണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു. തൃക്കാക്കരയിലെ ജനവികാരം ബി.ജെ.പിക്ക് അനുകൂലമായില്ലെന്നും തൃക്കാക്കര മണ്ഡലം ബി.ജെ.പിയുടെ സ്വാധീന മേഖലയല്ലെന്നും മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button