Latest NewsNewsIndiaBusiness

യുപിഐ പേയ്മെന്റ്: ഇടപാടുകൾ 10 ലക്ഷം കോടി കവിഞ്ഞു

രാജ്യത്ത് കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിലാണ് യുപിഐ പേയ്മെന്റിന് കൂടുതൽ സ്വീകാര്യത ലഭിച്ചത്

മെയ് മാസത്തിൽ രാജ്യത്തെ യുപിഐ പേയ്മെന്റ് മുഖാന്തരമുള്ള ഇടപാടുകളിൽ വൻ വർദ്ധനവ്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ 10 ലക്ഷം കോടി രൂപയുടെ ഇടപാടാണ് നടന്നത്. രാജ്യത്ത് 2016 ലാണ് യുപിഐ പേയ്മെന്റ് സംവിധാനം ആരംഭിച്ചത്.

മെയ് മാസത്തിൽ തൽക്ഷണ തത്സമയ പേയ്മെന്റ് സംവിധാനത്തിൽ 595 കോടി ഇടപാടുകളാണ് രജിസ്റ്റർ ചെയ്തത്. ഏപ്രിൽ മാസം ഇത് 558 കോടിയായിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിലാണ് യുപിഐ പേയ്മെന്റിന് കൂടുതൽ സ്വീകാര്യത ലഭിച്ചത്. 2020 മാർച്ച് മാസത്തിൽ ഇടപാടുകളുടെ എണ്ണം 124 കോടിയായിരുന്നു.

Also Read: ‘കശ്മീരിലെ കൊലയാളികൾക്കെതിരെ കടുത്ത നടപടിയെടുക്കണം’: കേന്ദ്രസർക്കാരിനോട് മായാവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button