corona positive storiesCOVID 19Latest NewsUAEInternationalGulf

കോവിഡ്: യുഎഇയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 575 കേസുകൾ

യുഎഇയിലെ കോവിഡ് കണക്കുകൾ അറിയാം

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 575 പുതിയ കേസുകളാണ് യുഎഇയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത്. 449 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും വ്യാഴാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: കോഴിക്കോട് എച്ച്1 എന്‍1 ബാധിച്ച് മരണം, മരിച്ചത് 12 വയസുകാരി

909,222 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,92,687 പേർ രോഗമുക്തി നേടി. 2,305 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 14,230 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 242,364 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണനിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.

Read Also: പരിശീലനം പൂർത്തിയാകാത്ത ഫസ്റ്റ് ഓഫീസർ ലാൻഡിം​ഗ് നടത്തി: വിസ്താരയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി ഡി.ജി.സി.എ

shortlink

Related Articles

Post Your Comments

Related Articles


Back to top button