കൊരട്ടി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സ്ത്രീയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി നീലിയാട്ട് വീട്ടിൽ അബ്ദുൽ ജലീൽ (24) ആണ് പൊലീസ് പിടിയിലായത്.
കൊരട്ടി സ്വദേശിയായ വീട്ടമ്മയെ ഇൻസ്റ്റഗ്രാമിലൂടെ 2019-ലാണ് ഇയാൾ പരിചയപ്പെട്ടത്. സൗഹൃദം ചൂഷണം ചെയ്ത്, മോർഫ് ചെയ്ത സ്ത്രീയുടെ ദൃശ്യങ്ങൾ വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്നും പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി പലപ്പോഴായി പണവും സ്വർണവും തട്ടിയെടുക്കുകയായിരുന്നു. 90 പവൻ സ്വർണവും 80,000 രൂപയും പലപ്പോഴായി തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്.
Read Also : തോൽവിയുടെ കാരണം ഇഴകീറി പരിശോധിക്കും: രണ്ടാം സ്ഥാനം നിലനിർത്തി ജോ ജോസഫ്
ഒടുവിൽ വീട്ടുകാരെ വിവരം അറിയിക്കുകയും കൊരട്ടി പൊലീസിൽ പരാതിപ്പെടുകയും ചെയ്തതിനെ തുടർന്നാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments