മക്ക: ഹജ് തീർത്ഥാടകർക്കു പരിചരണം നൽകുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന നടത്തി സൗദി ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ. മക്ക, അറഫ, മിന എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് അദ്ദേഹം പരിശോധന നടത്തിയത്. ഈസ്റ്റ് അറഫാത്ത് ആശുപത്രി, അറഫാത്ത് ജനറൽ ആശുപത്രി, ജബൽ അൽ റഹ്മ ആശുപത്രി, നമിറ ജനറൽ ആശുപത്രി, അറഫാത്ത് ഹെൽത്ത് സെന്റർ എന്നിവയെ പ്രതിനിധീകരിക്കുന്ന അറഫാത്ത് ഏരിയയിലെ ആരോഗ്യ മേഖലകളിൽ അദ്ദേഹം പര്യടനം നടത്തി.
Read Also: അടിയന്തര മീറ്റിങ്ങിലാണ് ആമസോണ്‍ പേ ഗിഫ്റ്റുണ്ടോയെന്ന് ആരോഗ്യമന്ത്രി: പരാതിയുമായി ഡോക്ടര്‍
മിന അൽ വാദി ആശുപത്രി, മിന ന്യൂ സ്ട്രീറ്റ് ആശുപത്രി, മിന എമർജൻസി ആശുപത്രി ,മിന അൽ ജാസർ ആശുപത്രി, മിന ഹെൽത്ത് സെന്ററുകൾ 2, 17 തുടങ്ങിയ സ്ഥലങ്ങളും അദ്ദേഹം പരിശോധിച്ചു. എമർജൻസി, കാർഡിയോളജി, ഓങ്കോളജി, ഇൻപേഷ്യന്റ് തുടങ്ങിയ വിഭാഗങ്ങൾ അദ്ദേഹം സന്ദർശിച്ചു. മക്ക ഹെൽത്ത് ക്ലസ്റ്ററിന്റെ ഉപദേശക സമിതി ചെയർമാൻ ഡോ. അദ്നാൻ അൽ മസ്റൂവ, അണ്ടർ സെക്രട്ടറി ഡോ. ഹാനി ജോഖ്ദാർ, മക്ക ഹെൽത്ത് ക്ലസ്റ്ററിന്റെ ആക്ടിങ് സിഇഒ ഡോ. ഹതേം അൽ ഒമാരി, മക്കയിലെ ഹെൽത്ത് അഫയേഴ്‌സ് ഡയറക്ടർ ജനറൽ ഡോ. വേൽ മുതൈർ തുടങ്ങിയവർ ആരോഗ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Post Your Comments