KeralaLatest NewsNews

തൃക്കാക്കര ഫലം, ജനങ്ങളുടെ ഈ ഇടപെടല്‍ നിസാരമായി കാണരുത് : പിണറായി സര്‍ക്കാരിനോട് ശാരദക്കുട്ടി

എല്ലാം ശരിയാക്കാന്‍ ഒരു ചെറിയ കിഴുക്ക് ആവശ്യമായിരുന്നു, അത് തൃക്കാക്കരയില്‍ നിന്ന് കിട്ടി: ഇടത് സഹയാത്രിക ശാരദക്കുട്ടി

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഫലം പിണറായി സര്‍ക്കാരിന് തിരിച്ചടിയായത് സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായി. ഇതിനിടെ, എഴുത്തുകാരിയും ഇടതു സഹയാത്രികയുമായ ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പും ശ്രദ്ധിക്കപ്പെട്ടു.

Read Also: ഹജ് തീർത്ഥാടകർക്കു പരിചരണം നൽകുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന നടത്തി സൗദി ആരോഗ്യമന്ത്രി

എല്ലാം ശരിയാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഒരു ചെറിയ കിഴുക്ക് ആവശ്യമായിരുന്നുവെന്നും അത് കിട്ടിയെന്ന് കണ്ടാല്‍ മതിയെന്നുമാണ് അവര്‍ കുറിച്ചത്. ജനങ്ങളുടെ ഈ ഇടപെടല്‍ നിസാരമായി കാണരുതെന്നും ഇതൊരു മുന്നറിയിപ്പാണെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം..

‘എല്ലാം ശരിയാക്കാന്‍ ഒരു ചെറിയ ‘ കിഴുക്ക്’ ആവശ്യമായിരുന്നു. അത് കിട്ടി എന്നു കണ്ടാല്‍ മതി. അത്രേയുള്ളൂ. തിരഞ്ഞെടുപ്പുകളിലെ ജനങ്ങളുടെ ഇടപെടല്‍ നിസാരമായി കാണരുത്. അത് താക്കീതാണ്, മുന്നറിയിപ്പാണ്’ അവര്‍ ചൂണ്ടിക്കാട്ടി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button