KeralaLatest NewsNews

കേരളത്തില്‍ മഴ കുറയുന്നു, കാലവര്‍ഷം ശക്തമായില്ല

കേരളത്തില്‍ കാലവര്‍ഷക്കാറ്റ് സജീവമായി എത്തിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഇതുവരെ ശക്തമായില്ല. ഇതോടെ, ഇത്തവണത്തെ മഴയില്‍ 20 ശതമാനം കുറവുണ്ടാകുമെന്നാണ് നിഗമനം. കേരളത്തില്‍ കാലവര്‍ഷക്കാറ്റ് സജീവമായി എത്താത്ത സാഹചര്യമാണ് മഴ കുറയാന്‍ കാരണമായതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. അതേസമയം, കേരളത്തില്‍ മണ്‍സൂണ്‍ ജൂണ്‍ രണ്ടാം വാരത്തോടെ ഊര്‍ജ്ജിതമാകാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read Also: ഐ.ഡി.ബി.ഐ ബാങ്കില്‍ അവസരം,1044 ഒഴിവുകള്‍: വിശദവിവരങ്ങൾ

കേരളത്തില്‍ കാലവര്‍ഷം മേയ് 29-ന് എത്തിയെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. എന്നാല്‍, കാലവര്‍ഷം വന്നതായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും സംസ്ഥാനത്ത് മഴ ശക്തമായില്ല. ചിലയിടങ്ങളില്‍ നേരിയ തോതില്‍ മഴയുണ്ടെങ്കിലും ശക്തമായ മഴ ലഭിച്ചിട്ടില്ല. ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം, ജൂണ്‍ ഏഴിന് ശേഷം കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

ജൂണ്‍ ഏഴ് മുതല്‍ മഴക്കനുകൂലമായി അന്തരീക്ഷ സ്ഥിതി മെച്ചപ്പെടുമെന്നാണ് വിദഗ്ധരുടെ പ്രവചനം. ആഗോള കാലാവസ്ഥാ പ്രതിഭാസമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് പുറത്തായതിനാല്‍ കാലവര്‍ഷം വടക്കോട്ട് പുരോഗമിക്കുന്നതിന് തടസ്സമുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button