ബദ്ഗാം: ജമ്മു കശ്മീരിൽ വീണ്ടും ആക്രമണമഴിച്ചു വിട്ട് ഭീകരർ. വ്യാഴാഴ്ച രാത്രി, ബദ്ഗാം ജില്ലയിലെ ചാന്ദ്പുര മേഖലയിലാണ് അന്യ സംസ്ഥാന തൊഴിലാളികൾക്കു നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ, ബിഹാർ സ്വദേശി ദിൽകുഷ് കുമാർ വെടിയേറ്റു മരിച്ചു.
കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയ്ക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ എസ്എംഎച്ച്എസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജൻ എന്ന ഇയാൾ പഞ്ചാബ് സ്വദേശിയാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വെടിയേറ്റ ഉടനെ രണ്ടു പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും, ദിൽകുഷ് കുമാർ മരണത്തിന് കീഴടങ്ങുകയായിരുന്നു. വ്യാഴാഴ്ച, രാജസ്ഥാൻ സ്വദേശിയായ ബാങ്ക് മാനേജർ ഭീകരരുടെ വെടിയേറ്റ് മരിച്ച് മണിക്കൂറുകൾ തികയുന്നതിനു മുൻപാണ് രണ്ടാമത്തെ ഭീകരാക്രമണം നടന്നത്.
Post Your Comments