കേരള ബിസിനസ് ടു ബിസിനസ് മീറ്റ് ഈ മാസം 16 മുതൽ 18 വരെ നടക്കും. കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിലാണ് മീറ്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യവസായ- വാണിജ്യ വകുപ്പ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ സഹകരണത്തോടെയാണ് കേരള ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ ലഘു, ചെറുകിട, ഇടത്തരം സംരംഭകർക്ക് മികച്ച അവസരമാണ് കേരള ബിസിനസ് ടു ബിസിനസ് മീറ്റ് ഒരുക്കുന്നത്. കേരളത്തിലെ ലഘു, ചെറുകിട, ഇടത്തരം സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് ദേശീയ, അന്തർ ദേശീയ വിപണികളിൽ വിപണി സാധ്യത ഉറപ്പുവരുത്തുക എന്നതാണ് ഈ മീറ്റിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, സംസ്ഥാനത്തിനു പുറത്തു നിന്ന് എത്തുന്നവർക്ക് കേരളത്തിലെ ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും സംരംഭകരുമായി വാണിജ്യ കൂടിക്കാഴ്ച നടത്താനും അവസരം ഒരുക്കുന്നുണ്ട്.
Also Read: കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിൽ
Post Your Comments