Latest NewsIndiaNews

‘അഹങ്കാരത്തിനും ധാർഷ്ട്യത്തിനും ജനം കനത്ത പ്രഹരമാണ് നൽകിയത്’: ജയ്റാം രമേശ്

ഡൽഹി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി, കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയ്റാം രമേശ്. അഹങ്കാരത്തിനും ധാർഷ്ട്യത്തിനും ജനം കനത്ത പ്രഹരമാണ് നൽകിയതെന്ന് ജയ്റാം രമേശ് പറഞ്ഞു.

കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരങ്ങളും എതിർപ്പുകളും മാനിക്കാതെ, നടപ്പാക്കാൻ ശ്രമിച്ച കെ റെയിലിനും മുഖ്യമന്ത്രിയ്ക്കും ഏറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ യു.ഡി.എഫിന്റെ തേരോട്ടമെന്ന് ജയ്റാം രമേശ് ട്വിറ്ററിൽ പറഞ്ഞു. മുണ്ടുടുത്ത മോദിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button