KannurKeralaNattuvarthaLatest NewsNews

കുപ്രസിദ്ധ മോഷ്ടാവ് 11 വർഷത്തിന് ശേഷം പിടിയിൽ

പടന്ന സ്വദേശി നൂർ മുഹമ്മദി (40)നെയാണ് എസ്.ഐ പി.വിജേഷ്, എ.എസ്.ഐ എ.ജി. അബ്ദുൾറൗഫ്, സി.പി.ഒ ഉമേശൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്

പയ്യന്നൂർ: കുപ്രസിദ്ധ മോഷ്ടാവ് 11 വർഷത്തിന് ശേഷം പയ്യന്നൂർ പൊലീസിന്റെ പിടിയിലായി. കേരളത്തിലെയും കർണാടകയിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലെ കേസുകളിൽ പ്രതിയും കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തയാളാണ് പിടിയിലായത്. പടന്ന സ്വദേശി നൂർ മുഹമ്മദി (40)നെയാണ് എസ്.ഐ പി.വിജേഷ്, എ.എസ്.ഐ എ.ജി. അബ്ദുൾറൗഫ്, സി.പി.ഒ ഉമേശൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

11 വർഷം മുമ്പ് പയ്യന്നൂരിലെ വാഹന മോഷണ കേസിൽ പ്രതിയായ ഇയാൾ കാഞ്ഞങ്ങാട്, ബേക്കൽ, ചക്കരക്കല്ല് സ്റ്റേഷനുകളിലും കൂടാതെ, കർണാടകയിലും ഏതാനും കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Read Also : ലോര്‍ഡ്‌സ് ടെസ്റ്റില്‍ കണ്‍കഷന്‍ അനുഭവപ്പെട്ട് ജാക്ക് ലീച്ച്: ന്യൂസിലന്‍ഡിന് ബാറ്റിംഗ് തകർച്ച

ഒളിവിലായിരുന്ന ഇയാൾ പടന്നയിലെ വീടുമായി ബന്ധപ്പെട്ടതായുള്ള സൂചനയെ തുടർന്ന്, പൊലീസ് നിരീക്ഷണം തുടരുന്നതിനിടയിലാണ് കഴിഞ്ഞദിവസം രാത്രി പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button