![](/wp-content/uploads/2022/06/dubai-safari.jpg)
ദുബായ്: ദുബായ് സഫാരി പാർക്ക് സെപ്തംബർ വരെ അടച്ചിടും. വേനൽക്കാലം കണക്കിലെടുത്താണ് ദുബായ് സഫാരി പാർക്ക് അടച്ചിടുന്നത്. ദുബായ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പക്ഷികളുടെയും മൃഗങ്ങളുടെയും സുരക്ഷ കൂടി കണക്കിലെടുത്താണ് നടപടി.
Read Also: മകന്‍ കാമുകിയുമായി നാടുവിട്ടു, മാനഹാനിയെ തുടര്‍ന്ന് മാതാവും സഹോദരിമാരും ആത്മഹത്യ ചെയ്തു
പക്ഷികളെയും മൃഗങ്ങളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും അധികൃതർ വ്യക്തമാക്കി. സെപ്തംബറിൽ പുതിയ സീസൺ ആരംഭിക്കുമ്പോൾ സന്ദർശകർക്കായി കൂടുതൽ വിനോദ പരിപാടികൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. 119 ഹെക്ടറാണ് സഫാരി പാർക്കിന്റെ വിസതീർണ്ണം. മൂവായിരത്തിൽ അധികം ജീവികൾ സഫാരി പാർക്കിലുണ്ട്.
Post Your Comments