കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് മികച്ച ലീഡിലേക്ക് നീങ്ങിയതിന് പിന്നാലെ, മുൻ കോൺഗ്രസ് നേതാവ് കെ.വി. തോമസിന്റെ വീടിന് മുന്നില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനം നടത്തി. കെ.വി. തോമസിന്റെ ചിത്രം കത്തിച്ചാണ് പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനം നടത്തിയത്. തിരുത മീനുമായി പ്രതിഷേധിച്ചുമാണ് പ്രവർത്തകർ കെ.വി തോമസിനോട് പ്രതികരിച്ചത്.
Read Also: ബാങ്ക് ഓഫ് ഇന്ത്യ അറ്റാദായം പ്രഖ്യാപിച്ചു
‘തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി വിട്ട് എൽ.ഡി.എഫിലേക്ക് പോയ മുതിര്‍ന്ന നേതാവ് കെ.വി.തോമസാണ്. പിന്നെ കണ്ടോളാം’- എന്നായിരുന്നു തോമസിനോടുള്ള പ്രവര്‍ത്തകരുടെ മുദ്രാവാക്യം. ആദ്യറൗണ്ടിൽ തന്നെ പ്രതീക്ഷിച്ചതിലും ഏറെ ലീഡ് ഉമാ തോമസ് പിടിച്ചതോടെയാണ് ആവേശഭരിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടെണ്ണൽ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽ മുദ്രാവാക്യം വിളിയുമായി ഇറങ്ങിയത്.
Post Your Comments