മലയാളികളുടെ പ്രിയ വിഭവമാണ് മീൻ. മീനില്ലാത്ത ഭക്ഷണം മലയാളികൾക്ക് അത്ര പഥ്യമല്ല.
ഇന്ന് അൽഷിമേഴ്‌സ് രോഗം പിടിപ്പെട്ടവരുടെ എണ്ണം ദിവസവും കൂടി വരുന്നു. മീൻ കഴിക്കുന്നത് മസ്തിഷ്കരോഗ്യത്തിനും വളരെ നല്ലതാണ്. മസ്തിഷ്കസംബന്ധമായ രോഗങ്ങൾ തടയുന്നതിൽ മത്സ്യത്തിന് വലിയൊരു പങ്കുണ്ട്.
വറുത്ത മീനിനെക്കാൾ കറി വച്ച് കഴിക്കുന്നതാണുത്തമം, മീനിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് നിറഞ്ഞ മത്സ്യങ്ങളാണ് ഏറ്റവും ആരോഗ്യപ്രദമായത്. ഒമേഗ 3 ആസിഡിനാൽ സമ്പുഷ്ടമായ മത്സ്യം ആഴ്ച്ചയിൽ രണ്ടു തവണയെങ്കിലും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.
പലതരത്തിലുള്ള പ്രശ്നങ്ങളെ മാറ്റാനും മീൻ വിഭവങ്ങൾ കഴിക്കുന്നത് വഴി സാധിക്കും. ഇന്ന് ലോകം നേരിടുന്ന മാനസിക പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വിഷാദരോഗം. കൃത്യമായ മരുന്നുകളുടെ ഒപ്പം മത്സ്യം കഴിക്കുന്നത് മരുന്നുകളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. പ്രത്യേകിച്ച് സ്ത്രീകളിൽ പ്രസവശേഷം ഉണ്ടാകുന്ന വിഷാദാവസ്ഥ തടയാൻ മത്സ്യം നല്ലതാണ്. മീനിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത് ഒമേഗ 3 ഫാറ്റി ആസിഡാണ്. അത് കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ച്ചശക്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.
സൗന്ദര്യപ്രശ്നങ്ങളിലും മീൻ നല്ലൊരു മരുന്നാണ്. ചർമ്മസംരക്ഷണത്തിന് വളരെ നല്ലതാണ് മീൻ. ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരു അകറ്റുവാൻ മത്സ്യം കഴിക്കുന്നത് ഉപകരിക്കും.
Post Your Comments