ശ്രീനഗര്‍: കശ്മീരില്‍ ബാങ്ക് മാനേജര്‍ ഭീകരരുടെ വെടിയേറ്റു മരിച്ച സംഭവത്തിൽ വൈകാരിക പ്രതികരണവുമായി കുടുംബം. രാജസ്ഥാന്‍ സ്വദേശിയും മോഹന്‍പുര ജില്ലയിലെ എലാക്കഹി ദഹാത്തി ബാങ്കിന്റെ മാനേജരുമായ വിജയ്കുമാറാണ് കഴിഞ്ഞ ദിവസം ഭീകരരുടെ വെടിയേറ്റുമരിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാങ്കിലേക്ക് വരുന്ന വഴിയാൻ വിജയ്കുമാറിന് നേരെ ഭീകരര്‍ വെടിവെച്ചതെന്ന് കശ്മീര്‍ പോലീസ് ട്വിറ്ററില്‍ കുറിച്ചു.
’29കാരനായ വിജയ്കുമാറിന്റെ വിവാഹം കഴിഞ്ഞ ഫെബ്രുവരിയിലാണ് നടന്നത്. വിവാഹം കഴിഞ്ഞ് പന്ത്രണ്ട് ദിവസത്തിനകം തിരികെ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പിന്നീട് ജന്മനാട്ടിലെത്തിയിരുന്നില്ല. കാശ്മീരിന് പുറത്ത് ജോലി മാറ്റുന്നതിനായി പ്രമോഷന്‍ പരീക്ഷയ്ക്ക് അദ്ദേഹം തയ്യാറെടുക്കുകയായിരുന്നു’- കുടുംബം വെളിപ്പെടുത്തി.
Read Also: ഞങ്ങളോട് ആജ്ഞാപിക്കേണ്ട കാര്യമില്ല : നിര്‍മ്മല സീതാരാമനെതിരെ തമിഴ്‌നാട് ധനമന്ത്രി
‘ഞങ്ങള്‍ക്കുണ്ടാകുന്ന വ്യക്തിപരമായ നഷ്ടങ്ങള്‍ രാഷ്ട്രീയക്കാരെ ബാധിക്കില്ല. അവരുടെ മനസാക്ഷി കുലുങ്ങുന്നത് വരെ ഒന്നും സംഭവിക്കില്ല. നിങ്ങള്‍ ഒരു തീവ്രവാദിയെ കണ്ടെത്തി കൊല്ലുമ്പോള്‍, നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്തു. എന്നാല്‍, തീവ്രവാദി എപ്പോഴും മരിക്കാന്‍ തയ്യാറാണ്. എന്നാല്‍ അവിടെ ജോലിക്ക് പോകുന്നവര്‍ മരിക്കാനല്ല പോകുന്നത്. ബ്രാഞ്ച് മാനേജറാകാനുള്ള പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു വിജയൻ’- വിജയിന്റെ അമ്മാവന്‍ സുരേന്ദര്‍ പറഞ്ഞു.
Post Your Comments