വിപണിയിൽ അഞ്ച് ആയുർവേദ ഉൽപ്പന്നങ്ങൾ പുറത്തിറക്കി വൈദ്യരത്നം. നൂറ്റാണ്ടുകളുടെ അഷ്ടവൈദ്യ പാരമ്പര്യമുള്ള ഔഷധശാലയാണ് വൈദ്യരത്നം. ‘ആദ്യമേ ആയുർവേദം’ എന്നതാണ് വൈദ്യരത്നത്തിന്റെ ആപ്തവാക്യം.
പഞ്ചജീരക ഗുഡം, തില ക്വാഥ ഗ്രാനൂൾസ്, പ്രസരണ്യാദി കഷായ ടാബ്‌ലറ്റ്, ഗുളുച്യാദി കഷായ ടാബ്‌ലറ്റ്, അപരാജിത ധൂപവർത്തി എന്നീ ആയുർവേദ ഉൽപ്പന്നങ്ങളാണ് വൈദ്യരത്നം അവതരിപ്പിച്ചിട്ടുള്ളത്.
Also Read: ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..
സ്ത്രീകളുടെ സമ്പൂർണ ആരോഗ്യത്തിനുള്ള പഞ്ചജീരക ഗുഡം പ്രസവാനന്തര ശുശ്രൂഷ, മൂത്രാശയ രോഗങ്ങൾ, ശക്തിക്ഷയം എന്നിവയ്ക്ക് ഉത്തമമാണ്. അടുത്തതാണ് തില ക്വാഥ ഗ്രാനൂൾസ്. പിസിഒഡി, ക്രമം തെറ്റിയ ആർത്തവം, ആർത്തവ സംബന്ധമായ വേദന ഇവയ്ക്ക് പരിഹാരമാണ് തില ക്വാഥ ഗ്രാനൂൾസ്.
തോൾ വേദന, സെർവിക്കൽ സ്പോണ്ടിലോസിസ്, മുഖത്തെ പേശികളുടെ ബലക്കുറവ് എന്നിവയ്ക്ക് പ്രസരണ്യാദി കഷായ ടാബ്‌ലറ്റ് ഉപയോഗിക്കാം. ഛർദ്ദി, ദാഹം, കടുത്ത പനി എന്നിവയ്ക്ക് പരിഹാരമാണ് ഗുളുച്യാദി കഷായ ടാബ്‌ലറ്റ്. അന്തരീക്ഷം അണുവിമുക്തമാക്കാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് അപരാജിത ധൂപവർത്തി.
Post Your Comments