കൊൽക്കത്ത: ഗായകൻ കെ.കെയെ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടർ. കെ.കെ കുഴഞ്ഞുവീണ ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.
കെ.കെയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നും ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ ഉടൻ തന്നെ സി.പി.ആർ നൽകിയിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
23 വർഷം കുട്ടികളെ പഠിപ്പിച്ചു, മികച്ച അദ്ധ്യാപികയ്ക്കുള്ള അവാർഡ് നേടി: ഇന്നലെ മുതൽ തൂപ്പുകാരിയാക്കി വിദ്യാഭ്യാസ വകുപ്പ്
കെ.കെയുടെ ഹൃദയത്തിൽ ബ്ലോക്കുകളുണ്ടായിരുന്നുവെന്നും ഏറെ നാളായി ഹൃദ്രോഗബാധിതനായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടർ കൂട്ടിച്ചേർത്തു. അതേസമയം, ഹൃദയസ്തംഭനമാണ് ഗായകന്റെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന്, കൊൽക്കത്ത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments