ശ്രീനഗര്‍: കശ്മീരില്‍ ബാങ്ക് മാനേജരെ വെടിവെച്ച് കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടന. ‘കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സാണ്’ ഉത്തരവാദിത്വം ഏറ്റെടുത്തത്. കശ്മീരിനെ മാറ്റാന്‍ ശ്രമിച്ചാല്‍ കൊല തുടരുമെന്നും സംഘടന ഭീഷണിപ്പെടുത്തി.
Read Also:ഹിജാബ് ധരിച്ച് ക്ലാസ് മുറിയിൽ പ്രവേശിച്ചു: ആറ് കോളേജ് വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു
ഇതിനിടെ, ബാങ്ക് മാനേജരെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബാങ്കിനുള്ളിലേയ്ക്ക് പ്രവേശിച്ച ഭീകരന്‍ ആദ്യം മാനേജരെ ഒളിഞ്ഞുനോക്കിയതിന് ശേഷം അവിടെ നിന്ന് പോകുകയും, മിനിറ്റുകള്‍ക്ക് ശേഷം വീണ്ടുമെത്തി വെടിവെയ്ക്കുകയുമാണ് ചെയ്തത്. മാനേജരെ വെടിവെച്ച് വീഴ്ത്തിയ ശേഷം, ഭീകരന്‍ ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുല്‍ഗാം ജില്ലയിലെ മോഹന്‍പോറയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
രാജസ്ഥാനിലെ ഹനുമാന്‍ഗഡ് സ്വദേശിയായ വിജയ് കുമാറാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഇലാഖി ദിഹാത്തി ബാങ്കിലെ മാനേജരായിരുന്നു ഇയാള്‍. ആക്രമണത്തിന് പിന്നാലെ, ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
Post Your Comments