മുംബൈ: ബിസിസിഐ അധ്യക്ഷസ്ഥാനം ഒഴിയുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് സൗരവ് ഗാംഗുലി. ഒരുപാട് പേര്‍ക്ക് സഹായകരമാകുന്ന പുതിയൊരു സംരംഭം തുടങ്ങാനാണ് ഇനി താൻ ആലോചിക്കുന്നതെന്ന് ഗാംഗുലി ട്വീറ്റില്‍ പറഞ്ഞിരുന്നു. ഇതോടെ, ഗാംഗുലി അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്ന രീതിയിലുള്ള വാർത്തകളാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. ഇപ്പോഴിതാ, സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാംഗുലി.
‘ഞാന്‍ ബിസിസിഐ അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവച്ചിട്ടില്ല. ലോകത്തുള്ളവര്‍ക്കെല്ലാം സഹായകമാകുന്ന ഒരു എഡ്യൂക്കേഷന്‍ ആപ്പ് തുടങ്ങാനിരിക്കുകയാണ്. പുറത്തുവന്ന വാര്‍ത്തകളില്‍ വസ്തുതയില്ല’ ഗാംഗുലി വ്യക്തമാക്കി. നേരത്തെ, ബിസിസിഐ സെക്രട്ടറി ജയ് ഷായും ഗാംഗുലി ബിസിസിഐ അധ്യക്ഷസ്ഥാനം രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ട് തള്ളിയിരുന്നു.
Read Also:- ചര്‍മ്മ സംരക്ഷണത്തിനും തിളക്കത്തിനും ‘പാൽ’
2019 ഒക്‌ടോബര്‍ 23ന് ബിസിസിഐ വാര്‍ഷിക യോഗത്തിലാണ് പ്രസിഡന്‍റായി സൗരവ് ഗാംഗുലി ചുമതലയേറ്റത്. ബിസിസിഐ തലപ്പത്ത് എത്തും മുമ്പ് അഞ്ച് വര്‍ഷക്കാലം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായിരുന്നു സൗരവ് ഗാംഗുലി.
Post Your Comments