ThrissurKeralaLatest News

ചെയിൻ ധരിച്ച് ക്ലാസ്സിലെത്തി: മദ്രസ അധ്യാപകൻ 14കാരനെ ക്രൂരമായി മർദ്ദിച്ചു, കേസെടുത്ത് പോലീസ്

തൃശൂർ: പതിനാലുകാരന്റെ നേർക്ക് മദ്രസ അധ്യാപകന്റെ കൊടുംക്രൂരത. കുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച് ക്രൂരമായി മർദ്ദിച്ചു. വെള്ളി കൈ ചെയിൻ ധരിച്ചെത്തിയെന്ന കാരണം പറഞ്ഞാണ് കുട്ടിയെ മദ്രസ അധ്യാപകൻ ക്രൂര മർദ്ദനത്തിനിരയാക്കിയത്. ശരീരമാസകലം പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

എരുമപ്പെട്ടി പഴവൂരിലാണ് സംഭവം. പഴവൂർ ജുമാ മസ്ജിദ് മദ്രസ അധ്യാപകനായ വന്ദേരി ഐരൂർ സ്വദേശി ഖാസിം സഖാഫിക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസമാണ് 14-കാരൻ അധ്യാപകന്റെ ക്രൂര മർദ്ദനത്തിന് ഇരയായത്. പഴവൂർ സ്വദേശിയായ കുട്ടി തന്റെ കയ്യിൽ വെള്ളിയുടെ ബ്രേസ്‌ലെറ്റ് ധരിച്ച് ക്ലാസിലെത്തിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. ഇതോടെ, കുട്ടിയുടെ കഴുത്തിന് കുത്തിപിടിക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്തു.

കഴുത്തിലുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദ്ദനമേറ്റ വിദ്യാർത്ഥിയെ ആദ്യം വടക്കാഞ്ചേരി സർക്കാർ ആശുപത്രിയിലും തുടർന്ന്, തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കേസായതോടെ അധ്യാപകനെ മഹല്ല് കമ്മറ്റി ജോലിയിൽ നിന്നും പിരിച്ചു വിട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button