കൊച്ചി: ഒരുമിച്ച് ജീവിക്കാമെന്ന ഹൈക്കോടതി വിധിയുടെ ആശ്വാസത്തിലാണ് പങ്കാളികളായ ആദിലയും ഫാത്തിമ നൂറയും. പ്ലസ് വണ്ണിൽ തുടങ്ങിയ പരിചയം പ്രണയമായി മാറുകയായിരുന്നുവെന്ന് ഫാത്തിമ നൂറ പറയുന്നു. ആദിലയോട് ആദ്യം ഒരു സ്പാർക്ക് തോന്നിയത് പ്ലസ് ടുവിന് പഠിക്കുമ്പോഴാണെന്ന് നൂറ വെളിപ്പെടുത്തുന്നു. ദ ക്യുവിനോട് ആയിരുന്നു നൂറ മനസ് തുറന്നത്. ആദിലയും തന്റെ പ്രതികരണം അറിയിച്ചു. പ്രണയം പതുക്കെ അസ്ഥിക്ക് പിടിക്കുകയായിരുന്നു എന്നാണ് ആദില പറയുന്നത്.
‘ആദിലയുടെ വീട്ടിൽ നിന്നും എന്നെ പിടിച്ചുകൊണ്ട് പോയി. സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്. അതിനുശേഷം, ഇസ്ളാമികപരമായ കൗൺസിലിംഗിന് വീട്ടുകാർ നിർബന്ധിച്ച് കൊണ്ടുപോയി. ഞങ്ങളെ സൗദിയിലേക്ക് കൊണ്ടുപോകുമെന്ന് അവർ പറഞ്ഞു. വലിയൊരു കടമ്പയായിരുന്നു അത്. എനിക്ക് ആദിലയെ പോലും വിളിക്കാൻ ഫോൺ ഉണ്ടായിരുന്നില്ല. സൗദിയിൽ ഇതിന് അംഗീകാരമില്ല’, നൂറ പറയുന്നു.
Also Read:ഗർഭിണികൾ ചോളം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
നൂറയെ തിരിച്ച് കിട്ടണമെന്ന ആവശ്യവുമായി ആദില രംഗത്തെത്തിയത് മുതൽ ഒരുവിഭാഗം ആളുകൾ ഇവർക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നടത്തുന്നത്. സംസ്കാരം പഠിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന പ്രബുദ്ധ കേരളത്തിലെ സദാചാര ആങ്ങളമാരോട് ‘ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിടണം’ എന്ന് പറയുകയാണ് ആദില.
സമൂഹം എന്ത് പറയുന്നുവെന്നത് തങ്ങൾ കാര്യമാക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഇവർ, ഇനിയെങ്കിലും ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിടണമെന്നും ആവശ്യപ്പെടുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് തങ്ങൾക്ക് നീതി കിട്ടിയില്ലെന്നും ആദിലയും നൂറയും ഒരേസ്വരത്തിൽ വ്യക്തമാക്കുന്നു. നൂറയെ പിടിച്ചുകൊണ്ടു പോകാന്‍ വന്നതില്‍ ഒരു പൊലീസുകാരനുമുണ്ടായിരുന്നുവെന്നും ആദില വെളിപ്പെടുത്തുന്നു. താമരശ്ശേരി പൊലീസ് തുടക്കം മുതൽ തങ്ങളുടെ മാതാപിതാക്കളുടെ പക്ഷത്തായിരുന്നുവെന്നും ഇവർ പറയുന്നു.
Post Your Comments