പത്തനംതിട്ട: ശമ്പളമില്ലാതെ ആശാപ്രവർത്തകരിൽ നിന്ന് നിർബന്ധിത പണപ്പിരിവുമായി സിഐടിയു. ആശ വര്‍ക്കര്‍മാരുടെ സി.ഐ.ടി.യു സംഘടനയുടെ ജില്ലാ, സംസ്ഥാന സമ്മേളനങ്ങൾക്കായി പത്തനംതിട്ട ജില്ലയിലെ ആശാ പ്രവർത്തകർ 5000 രൂപ വീതം നൽകണമെന്നാണ് നിര്‍ദ്ദേശം.
മെയ് മാസത്തില്‍ 2000 രൂപയും ബാക്കി 3000 രൂപ പിരിച്ചോ അല്ലാതെയോ നല്‍കണമെന്നാണ് നിര്‍ദ്ദേശം. അതേസമയം, ആശ വർക്കർമാരുടെ രണ്ടു മാസത്തെ ഓണറേറിയം ഇപ്പോഴും കുടിശ്ശികയാണ്. സംഘടനയുടെ മല്ലപ്പള്ളി ബ്ലോക്ക് സെക്രട്ടറിയാണ് തീരുമാനം ആശ വർക്കന്മാരുടെ വാട്സാപ് ഗ്രൂപ്പില്‍ അറിയിച്ചത്.
‘പിരിച്ചെടുക്കുന്ന തുക മല്ലപ്പള്ളി പാർട്ടി ഓഫിസില്‍ അടയ്ക്കണം. പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തിലെ ആദ്യ ഗഡുവായി 1000 രൂപ വീതം പിരിച്ചു. മറ്റുള്ളവർക്ക് എന്താണ് ഇത്ര ബുദ്ധിമുട്ട്’ എന്നും ഓഡിയോയിൽ ചോദിക്കുന്നുണ്ട്. മനോരമയാണ് ഓഡിയോ പുറത്തു വിട്ടത്.
Post Your Comments