കാപ്പി കുടിക്കുന്നത് നിങ്ങളുടെ മനോനില മെച്ചപ്പെടുത്തുമെന്നു മാത്രമല്ല, ഉത്സാഹവും വര്‍ദ്ധിപ്പിക്കും. മിതമായ അളവില്‍ കാപ്പി കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കാപ്പിയിലടങ്ങിയിരിക്കുന്ന നിരോക്‌സീകാരികള്‍ രോഗങ്ങളെ മാറ്റിനിര്‍ത്തും. എന്നാല്‍, കാപ്പി പുറമേ പുരട്ടുന്നത് ചര്‍മ്മത്തിന് അതിശയകരമായ ഗുണങ്ങള്‍ നല്‍കുമെന്ന് നിങ്ങള്‍ക്കറിയാമോ?
അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്ന മലിനീകാരികള്‍ നമ്മുടെ ചര്‍മ്മത്തിനും തലമുടിക്കും കേടുവരുത്തുന്നു. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന നിരോക്‌സീകാരികള്‍ക്ക് നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സാധിക്കും. ബെറികള്‍ കഴിഞ്ഞാല്‍ എടുത്തപറയത്തക്ക രീതിയില്‍ നിരോക്‌സീകാരികള്‍ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷ്യസ്രോതസ്സാണ് കാപ്പി. ഇതില്‍ അടങ്ങിയിരിക്കുന്ന ഹൈഡ്രോക്‌സി സിനമിക് ആസിഡ് ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. അമിതമായി കഴിക്കുന്നത് ശരീരത്തിനു ദോഷകരമാണെങ്കിലും കഫീന്‍ എന്ന നിരോക്‌സീകാരിയും കാപ്പിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
ദീര്‍ഘകാലം യുവി കിരണങ്ങളേല്‍ക്കുന്നത് ഗുരുതമായ ചര്‍മ്മ രോഗങ്ങള്‍ക്ക് കാരണമാകാം. യുവികിരണങ്ങള്‍ വലിച്ചെടുക്കാന്‍ കഴിവുള്ള ഒരു സണ്‍സ്‌ക്രീന്‍ ആയി കഫീന്‍ പ്രവര്‍ത്തിക്കും. ഇത് ചര്‍മ്മകോശങ്ങളെ യുവി കിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.
കാപ്പിപ്പൊടി ഒരു മാസ്‌ക് ആയും സ്‌ക്രബ് ആയും ഉപയോഗിക്കുന്നത് മൃതചര്‍മ്മകോശങ്ങളെ നിക്കം ചെയ്യുന്നതിനും ചര്‍മ്മത്തില്‍ ആഴ്ന്നിറങ്ങി പോഷണങ്ങള്‍ നല്‍കുന്നതിനും ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.
കാപ്പി അടങ്ങിയ ഹെയര്‍മാസ്‌കുകളും മറ്റ് കേശസംരക്ഷണ ഉത്പന്നങ്ങളും തലമുടി പൊട്ടുന്നതും മറ്റും പ്രതിരോധിക്കുകയും മുടിയെ തിളക്കമുള്ളതാക്കുകയും ചെയ്യും.
Post Your Comments