MalappuramKeralaNattuvarthaLatest NewsNews

ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച്‌ പണം തട്ടുന്ന സംഘം വേങ്ങരയില്‍ പിടിയില്‍

വേങ്ങര കണ്ണമംഗലം പൂച്ചോലമാട് പുതുപറമ്പില്‍ വീട്ടില്‍ ഇബ്രാഹിം (33), സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ (29), വേങ്ങര ഗാന്ധിക്കുന്ന് മണ്ണില്‍ വീട്ടില്‍ സുധീഷ് (23), ഗാന്ധിക്കുന്ന് താട്ടയില്‍ വീട്ടില്‍ ജാസിം (21), പൂച്ചോലമാട് പുതുപ്പറമ്പില്‍ വീട്ടില്‍ റുമീസ് (23) എന്നിവരാണ് അറസ്റ്റിലായത്

വേങ്ങര: ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച്‌ പണം തട്ടുന്ന അഞ്ചം​ഗസംഘം വേങ്ങരയില്‍ പിടിയില്‍. വേങ്ങര കണ്ണമംഗലം പൂച്ചോലമാട് പുതുപറമ്പില്‍ വീട്ടില്‍ ഇബ്രാഹിം (33), സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ (29), വേങ്ങര ഗാന്ധിക്കുന്ന് മണ്ണില്‍ വീട്ടില്‍ സുധീഷ് (23), ഗാന്ധിക്കുന്ന് താട്ടയില്‍ വീട്ടില്‍ ജാസിം (21), പൂച്ചോലമാട് പുതുപ്പറമ്പില്‍ വീട്ടില്‍ റുമീസ് (23) എന്നിവരാണ് അറസ്റ്റിലായത്.

മേയ് 29-ന് ആണ് കേസിനാസ്പദമായ സംഭവം. ഫ്രെഡോ കേക്ക് ആന്‍ഡ് കഫേയില്‍ കയറി ഭക്ഷണം കഴിച്ച ശേഷം പഴകിയ ഭക്ഷണമാണെന്നാരോപിച്ച്‌ പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പരാതി നല്‍കാതിരിക്കാന്‍ 40,000 രൂപയാണ് സംഘം ആവശ്യപ്പെട്ടത്.

Read Also : അനുമതിയില്ലാതെ ഹജജ് കര്‍മ്മത്തിന് പോകുന്നവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി സർക്കാർ

ഏപ്രില്‍ 30-ന് സമാന രീതിയില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് മന്തി ഹൗസ് എന്ന സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയ കേസും പ്രതികള്‍ക്കെതിരെയുണ്ട്. ഹോട്ടല്‍ ഉടമകള്‍ മലപ്പുറം ജില്ല പൊലീസ് മേധാവിക്കു നല്‍കിയ പരാതിയിലാണ് നടപടി.

മലപ്പുറം ഡിവൈ.എസ്.പിയുടെ നിര്‍ദ്ദേശാനുസരണം മലപ്പുറം ഇന്‍സ്പെക്ടര്‍ ജോബി തോമസ്, എ.എസ്.ഐമാരായ സിയാദ് കോട്ട, മോഹന്‍ദാസ്, ഗോപി മോഹന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഹമീദലി, ഷഹേഷ്, ജസീര്‍, വിക്ടര്‍, സിറാജ്, ആരിഫ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഇന്ന് ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button