KannurNattuvarthaLatest NewsKeralaNews

ദുർനടപ്പ് ചോദ്യം ചെയ്തതിലെ വിരോധം : ഭാര്യാപിതാവിനെ വെട്ടിപരിക്കേൽപ്പിച്ച യുവാവ് പിടിയിൽ

വെള്ളാവിലെ തുന്തക്കാച്ചി പുതിയ പുരയിൽ സലീമിനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്

തളിപ്പറമ്പ്: ദുർനടപ്പ് ചോദ്യം ചെയ്ത വിരോധത്തിന് ഭാര്യയുടെ പിതാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ യുവാവ് പിടിയിൽ. വെള്ളാവിലെ തുന്തക്കാച്ചി പുതിയ പുരയിൽ സലീമിനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യാ പിതാവ് ശംസുദ്ധീനെയാണ് വെട്ടിപരിക്കേൽപ്പിച്ചത്.

Read Also : അയോദ്ധ്യയിലും മഥുരയിലും മദ്യവിൽപ്പന പാടില്ല: മദ്യശാലകളുടെ ലൈസൻസ് റദ്ദാക്കി യോഗി സർക്കാർ

വെള്ളാവിൽ കഴിഞ്ഞ 28-ന് വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. സലീം തന്റെ മാതാപിതാക്കളെ ഉപദ്രവിക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു ശംസുദ്ധീനും സംഘവും. ഇതാണ് ആക്രമണത്തിൽ കലാശിച്ചത്.

​ഗുരുതരമായി പരിക്കേറ്റ ശംസുദ്ധീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button