കൊച്ചി: ഒരുമിച്ച് ജീവിക്കാമെന്ന ഹൈക്കോടതി വിധിയുടെ ആശ്വാസത്തിലാണ് പങ്കാളികളായ ആദിലയും ഫാത്തിമ നൂറയും. നൂറയെ തിരിച്ച് കിട്ടണമെന്ന ആവശ്യവുമായി ആദില രംഗത്തെത്തിയത് മുതൽ ഒരുവിഭാഗം ആളുകൾ ഇവർക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നടത്തുന്നത്. സംസ്കാരം പഠിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന പ്രബുദ്ധ കേരളത്തിലെ സദാചാര ആങ്ങളമാരോട് ‘ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിടണം’ എന്ന് പറയുകയാണ് ആദിലയും നൂറയും. ദ ക്യുവിനോട് ആയിരുന്നു ഇവരുടെ പ്രതികരണം.
സമൂഹം എന്ത് പറയുന്നുവെന്നത് തങ്ങൾ കാര്യമാക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഇവർ, ഇനിയെങ്കിലും ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിടണമെന്നും ആവശ്യപ്പെടുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് തങ്ങൾക്ക് നീതി കിട്ടിയില്ലെന്നും ആദിലയും നൂറയും ഒരേസ്വരത്തിൽ വ്യക്തമാക്കുന്നു. നൂറയെ പിടിച്ചുകൊണ്ടു പോകാന്‍ വന്നതില്‍ ഒരു പൊലീസുകാരനുമുണ്ടായിരുന്നുവെന്നും ആദില വെളിപ്പെടുത്തുന്നു. താമരശ്ശേരി പൊലീസ് തുടക്കം മുതൽ തങ്ങളുടെ മാതാപിതാക്കളുടെ പക്ഷത്തായിരുന്നുവെന്നും ഇവർ പറയുന്നു.
Also Read:നിയമം ലംഘിച്ച് ഓൺലൈൻ വ്യാപാരം: യുവതിയ്ക്ക് പിഴ വിധിച്ച് സൗദി അറേബ്യ
‘ഹൈക്കോടതിയില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ സി.ഐ നൂറയുടെ ഫോണും മറ്റും കള്കട് ചെയ്യണമെന്ന് പറഞ്ഞ് വിളിച്ചിരുന്നു. ഫോണ്‍ നൂറയുടെ അമ്മയ്ക്ക് കൊടുക്കുകയും ചെയ്തു. ഉമ്മ അപ്പോള്‍ കരഞ്ഞുകൊണ്ട് പിന്നെയും ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. ഹൈക്കോടതിയില്‍ കണ്‍സന്റ് ലെറ്റര്‍ കൊടുത്തതിന് ശേഷവും വീണ്ടും വിളിക്കുക എന്ന് പറയുന്നത് ശരിയല്ലല്ലോ’, നൂറ ചോദിക്കുന്നു.
അതേസമയം, ആദിലയുടെ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ച കോടതി ഇന്നലെയാണ് ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ അനുമതി നൽകിയത്. ബന്ധുക്കൾ പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശി ഫാത്തിമ നൂറയെ ആദില നസ്റിനൊപ്പം കോടതി വിട്ടയച്ചു. പ്രണയിനിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന ആലുവ സ്വദേശി ആദില നസ്റിന്റെ അപേക്ഷയിലാണ് ഹൈക്കോടതി നടപടി. പ്രായപൂർത്തിയായ വ്യക്തികൾക്ക് ഒരുമിച്ച് ജീവിക്കുന്നതിൽ വിലക്കില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രൻ വ്യക്തമാക്കി.
Post Your Comments