Latest NewsNewsIndia

‘എന്റെ ജീവിതം മുഴുവനായും ഈ രാജ്യമാണ്’: പ്രധാനമന്ത്രി

ഷിംല: 130 കോടി ജനങ്ങളുള്ള ഇന്ത്യയാണ് തന്റെ കുടുംബമെന്നും കുടുംബത്തിന്റെ പ്രതീക്ഷകളും അഭിലാഷങ്ങളുമായി ബന്ധപ്പെട്ടാണ് തന്റെ ജീവിതമെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 130 കോടി ജനങ്ങളുടെ പ്രധാനസേവകൻ മാത്രമാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 8 വർഷത്തെ ഭരണ കാലയളവിൽ ഒരിക്കൽപ്പോലും ‍താൻ പ്രധാനമന്ത്രിയാണ് എന്നു ചിന്തിച്ചിട്ടില്ലെന്നും മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുമ്പോൾ മാത്രമാണ് ആ ചിന്ത വരികയെന്നും ഫയൽ പോയിക്കഴിഞ്ഞാൽ പിന്നീടു താൻ പ്രധാനമന്ത്രിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഹിമാചൽപ്രദേശ് തലസ്ഥാനമായ ഷിംലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 667 കേസുകൾ

‘130 കോടി ജനങ്ങളുള്ള ഇന്ത്യയാണ് എന്റെ കുടുംബം. കുടുംബാംഗമെന്ന നിലയിൽ, കുടുംബത്തിന്റെ പ്രതീക്ഷകളും അഭിലാഷങ്ങളുമായി ബന്ധപ്പെട്ടാണ് എന്റെ ജീവിതം. എന്റെ ജീവിതം മുഴുവനായും ഈ രാജ്യമാണ്. നിങ്ങളാണ്, നിങ്ങൾക്കുള്ളതാണ് എന്റെ ജീവിതം. കഴിഞ്ഞ 8 വർഷത്തിനിടെ ഒരിക്കൽപ്പോലും ഞാൻ പ്രധാനമന്ത്രിയാണെന്ന തരത്തിൽ സ്വയം ചിത്രീകരിച്ചിട്ടില്ല. 130 കോടി ജനങ്ങളുടെ പ്രധാനസേവകൻ മാത്രമാണു ഞാൻ’, പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button